ചെടികള്‍ നനക്കുന്ന ജെല്ലി

 ചെടികളോടും പൂക്കളോടുമൊക്കെ കൂട്ടുകൂടാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. കുറച്ചു ചെടികള്‍ നട്ടു വളര്‍ത്താത്ത ഏതെങ്കിലും വീട് കേരളത്തില്‍ കാണുമോ എന്നു സംശയമാണ്.

 

കുഞ്ഞുങ്ങള്‍ക്ക് നല്ല പാഠങ്ങള്‍ പകര്‍ന്നു കൊടുക്കാന്‍ എളുപ്പ വഴി ഒന്നോ രണ്ടോ ചെടികളെ പരിപാലിക്കാന്‍ അവരെ പഠിപ്പിക്കയാണ്. അതില്‍ കൂടെ അവര്‍ നല്ല ശീലങ്ങള്‍ ജീവിതത്തിലും പകര്‍ത്തിയെഴുതും.

 

ചെടി വളര്‍ത്തുന്നത് ആര്‍ക്കും ആസ്വദിച്ചു ചെയ്യാവുന്ന ഒന്നാണ്.  മൃഗങ്ങളെയോ പക്ഷികളെയോ പോലെ അത്ര ശ്രദ്ധ ചെടികള്‍ക്ക് ആവശ്യമില്ല. നമ്മുടെ നാട്ടില്‍ സ്വാഭാവികമായി വളരുന്ന ചെടികളും പച്ചക്കറികളും തന്നെ ധാരാളമുണ്ട്. അല്‍പ്പം സമയവും ശ്രദ്ധയും പിന്നെ അദ്ധ്വാനം കുറക്കാനുള്ള ചില പൊടിക്കൈകളും പ്രയോഗിച്ചാല്‍ മനോഹരമായ ചെടിത്തോട്ടം വീടിനു ചുറ്റും വളര്‍ത്തി എടുക്കാം.

 

കൃഷി എന്നു പറയുമ്പോള്‍ തന്നെ ഒരു കഷ്ടപ്പാടിന്റെ ചിത്രമാണ്  മിക്കവരുടെയും മനസ്സില്‍ വരുന്നത്. ചെറിയ സ്ഥലത്ത് പഴയ രീതിയില്‍ കഷ്ടപ്പെട്ട് കൃഷി ചെയ്തു കുടുംബം പുലര്‍ത്തിയ ഒരു തലമുറയുടെ ചിത്രം നമ്മുടെ മുന്നിലുണ്ട്. മറ്റു പല സംസ്ഥാനങ്ങളിലും അല്‍പ്പം വിദ്യാഭ്യാസം കിട്ടിയ ചെറുപ്പക്കാര്‍ കൃഷി പാടേ ഉപേക്ഷിച്ചു പട്ടണങ്ങളില്‍ ചേക്കേറുമ്പോള്‍ പൈതൃകം മറക്കാത്ത മലയാളിയുടെ  സ്യൂട്ട് കേസ് എയര്‍ പോര്‍ട്ടില്‍ ചെക്ക് ചെയ്യുമ്പോഴും‍ കാണും അതിലൊരു കറിവേപ്പിന്‍റെ തൈ.  ഒരു രൂപയ്ക്കു ഒരു കെട്ടു കറിവേപ്പില കിട്ടുന്ന ഗള്‍ഫു നാട്ടില്‍ ഈ പാടെല്ലാം പെട്ട് ബാല്‍ക്കണിയില്‍ കറിവേപ്പ് വച്ചു പിടിപ്പിക്കുന്ന മലയാളി കര്‍ഷകനെ ആരും ബഹുമാനിച്ചു പോകും.

 

ചെറിയ തോതില്‍ കൃഷി തുടങ്ങുന്ന പലര്‍ക്കും അബദ്ധം പറ്റുന്നത് ചെടി നനക്കുന്ന കാര്യത്തിലാണ്. ഒരു പത്തു ചെടി നനക്കാന്‍ എന്താ ഇത്ര കാര്യം എന്നു പറയാന്‍ വരട്ടെ. വിചാരിക്കുന്നത്ര ഈസി അല്ല ഇക്കാര്യം. നല്ല നീര്‍ വാര്‍ച്ച ഉള്ള മണ്ണില്‍ നേരിട്ട് ചെടി നട്ടാല്‍ വലിയ പ്രശ്നമില്ല. കൃത്യമായി വെള്ളം ഒഴിക്കണം എന്നേയുള്ളു. എന്നാല്‍ ചട്ടിയിലോ ഗ്രോ ബാഗിലോ ചെടി നട്ടാല്‍ നമ്മുടെ കണക്കു കൂട്ടലെല്ലാം തെറ്റും. ഒരുദിവസം നനക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതു ചെടിക്ക് വല്ലാതെ ഷോക്ക്‌ ആകും. അല്‍പ്പം വെള്ളം കൂടിപ്പോയാല്‍ അതിലും വലിയ പ്രശ്നമാകും. അടിയില്‍ ചെളി കെട്ടി വേരുകള്‍ക്ക് ശ്വാസം കിട്ടാതെ കഷ്ടപ്പെടും. ചെടി നന്നായി വളരാന്‍ അത്യാവശ്യമായും ചുവട്ടിലെ മണ്ണു ഇളകി കിടക്കണം. മിക്കചെടിയുടെയും ചുവട്ടിലെ മണ്ണു ഉറച്ചു ഇഷ്ടിക പോലെ ആയിരിക്കുന്നത് കാണാം.  മിക്ക വീടുകളിലും ഉറങ്ങി നില്‍ക്കുന്ന ചെടികളും കമഴ്ത്തി വച്ചിരിക്കുന്ന ചെടിച്ചട്ടികളും കാണുന്നതു ഇപ്പറഞ്ഞ കാരണങ്ങള്‍ കൊണ്ടൊക്കെയാണ്. 

 

 പ്രശ്നങ്ങള്‍ക്കെല്ലാം ഒരു ഉത്തമ പരിഹാരമാണ് ജലജെല്ലി. ഇതു പൊട്ടാസ്യം അടിസ്ഥാനമാക്കി നിര്‍മ്മിച്ചിരിക്കുന്ന പഞ്ചസാര തരി പോലെ കാണുന്ന ഒരു പോളിമര്‍ ആണ്.  ഇതിനു അപാരമായ അളവില്‍ വെള്ളം വലിച്ചെടുക്കയും വിട്ടുകൊടുക്കയും ചെയ്യാനുള്ള കഴിവുണ്ട്.

 ഒരു സ്പൂണ്‍ തരി ഏതാണ്ട് ഒരു ലിറ്റര്‍ വലിപ്പം വയ്ക്കും. ഒരു ചെടിയുടെ ചുവട്ടില്‍ ഒരു സ്പൂണ്‍ തരി ഇട്ടു കൊടുത്താല്‍ മതി, ഒരു കൊച്ചു വാട്ടര്‍ ടാങ്ക് ഫിറ്റ്‌ ചെയ്തത് പോലെ അതു വര്‍ക്ക് ചെയ്യും. എന്നു വച്ചാല്‍ ഒന്നോ രണ്ടോ ദിവസം വെള്ളം ഒഴിക്കാന്‍ വിട്ടുപോയാലും ചെടികള്‍ക്ക് ഒന്നും പറ്റില്ല. പോരാത്തതിന് ഈ ജെല്ലി വികസിക്കയും ചുരുങ്ങുകയും ചെയ്യുമ്പോള്‍ മണ്ണു ഇളകുന്നതുകൊണ്ട് ചെടികള്‍ക്ക് നല്ല വേരോട്ടവും വളര്‍ച്ചയും കിട്ടുന്നു.  ചുരുക്കിപ്പറഞ്ഞാല്‍ വെള്ളത്തെക്കുറിച്ചു വേവലാതിപ്പെടാതെ, കൃഷി ഒരു സന്തോഷമാക്കാന്‍ ഇതു നിങ്ങളെ സഹായിക്കും.

 

കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും വലിയ ഒരു അനുഗ്രഹമാണ് ഈ ജെല്‍ . വളരെ വിലക്കുറവില്‍ കിട്ടുന്ന തികച്ചും സുരക്ഷിതമായ മാര്‍ഗ്ഗം. രാസ വളമായ പൊട്ടാഷിനെ രൂപമാറ്റം വരുത്തി എടുത്ത ഈ ഉല്‍പ്പന്നം മരുപ്രദേശത്ത് കൃഷിയില്‍ പരീക്ഷിച്ചു വിജയിച്ചതാണ്.  

 

വലിയ തുക മുടക്കാന്‍ തയ്യാറുള്ളവര്‍ക്ക് അദ്ധ്വാനം കുറച്ചു മാത്രം ആവശ്യമുള്ള ഹൈഡ്രോഫോണിക്സ് രീതി പരീക്ഷിക്കാം.  എന്നാല്‍ വളരെ കുറഞ്ഞ ചെലവില്‍ ചെയ്യാവുന്ന, ഡ്രിപ് ഇറിഗേഷനേക്കാളും ഹൈഡ്രോഫോണിക്സിനെക്കാളും പതിന്മടങ്ങു മെച്ചമായ മാര്‍ഗ്ഗമാണ് ഈ വാട്ടര്‍ ജെല്‍    .

 

ഗുണങ്ങള്‍ ചുരുക്കത്തില്‍

    # ഉപയോഗിക്കാന്‍ വളരെ എളുപ്പം. ഡ്രിപ്, സ്പ്രിംഗ്ലര്‍, ഹൈഡ്രോഫോണിക്സ്‌ തുടങ്ങിയ സംവിധാനങ്ങള്‍ പോലെ പണം മുടക്കേണ്ട കാര്യമില്ല.

 

    # ഡയപ്പറുകളിലും മറ്റും ഉപയോഗിക്കുന്ന സോഡിയം പോളിമര്‍ പോലെ മണ്ണിനെ മലിനമാക്കുന്നില്ല. ഇതു തികച്ചും സുരക്ഷിതം.

 

    # ചെടി നനക്കുന്നത് ഇനി ഒരിക്കലും ഒരു തലവേദന ആകില്ല. സമയം കിട്ടുമ്പോള്‍ നനക്കുക. അത്ര തന്നെ.

 

    # സാധാരണ നമ്മള്‍ ഒഴിക്കുന്ന വെള്ളത്തിന്‍റെ ഒട്ടു മുക്കാലും ആവിയായി നഷ്ടപ്പെട്ടുകയാണ് പതിവ്. വളരെ കുറച്ചു മാത്രമേ ചെടികള്‍ക്ക് കിട്ടുന്നുള്ളൂ. എന്നാല്‍ ഇവിടെ വെള്ളം മണ്ണിനടിയില്‍ സൂക്ഷിച്ചു വയ്ക്കുന്നതുകൊണ്ട് ഒട്ടും നഷ്ടപ്പെടുന്നില്ല.

 

    # മണ്ണ് എപ്പോഴും കമ്പോസ്റ്റു പോലെ ഇളകി കിടക്കും. നല്ല വേരോട്ടവും വളര്‍ച്ചയും കാണാം.

 

    # തീരെ ചെലവു കുറവ്. വെറുതെ ഒന്നു പരീക്ഷിക്കാമെന്നു തോന്നിയാലും ഒരു പത്തോ നൂറോ രൂപയുടെ കാര്യമേയുള്ളൂ. ഒരൊറ്റ സ്പൂണ്‍ തരി ഒരു ലിറ്റര്‍ വലിപ്പത്തില്‍ വളരും, ചുരുങ്ങും. അതു അഞ്ചു മുതല്‍ ഏട്ട് വര്ഷം വരെ നില്‍ക്കും. പണ്ടാരോ പറഞ്ഞു വച്ചത് പോലെ ഇതിലും വലുത്  സ്വപ്നങ്ങളില്‍ മാത്രം.

 

ഉപയോഗക്രമം 

ഇതു ചെടിക്കും മണ്ണിനും നിങ്ങള്‍ക്കും ഒരു നല്ല സുഹൃത്താണ്. ഒരു പുതിയ ചെടി വയ്ക്കുകയാണെങ്കില്‍ ആദ്യം ഒരു സ്പൂണ്‍ തരി ഒരു മഗ്ഗ് വെള്ളത്തിലിട്ടു അര മണിക്കൂര്‍ വയ്ക്കുക. അതു നല്ല ക്രിസ്ടല്‍ പോലെ തിളങ്ങുന്ന ജെല്‍ ആയി മാറും. കൂടുതല്‍ തരി എടുക്കുന്നത് കൊണ്ട് ദോഷമൊന്നുമില്ല. വെള്ളം അതിനനുസരിച്ച് കൂടുതല്‍ ചേര്‍ക്കണമേന്നേ ഉള്ളൂ. ജെല്ലി സാച്ചുറേറ്റായാലേ ചെടിക്ക് വേഗത്തില്‍ വെള്ളം വലിച്ചെടുക്കാന്‍ പറ്റൂ. ജെല്ലിയെ തുല്ല്യ അളവില്‍ മണ്ണും അല്‍പ്പം ചാണകപ്പൊടിയും ചേര്‍ത്ത് ഇളക്കി തടത്തിലോ ചട്ടിയിലോ നിറച്ചു അതിലേക്കു വേര് വരത്തക്ക വിധത്തില്‍ ചെടി നടുക. ചെട്ടിച്ചട്ടിയില്‍ നടുമ്പോള്‍ ഒരു ലെയര്‍ കല്ലോ മറ്റോ അടിയിലിട്ട ശേഷം മിശ്രിതം നിറക്കുക, ചെടി നട്ട ശേഷം വേണമെങ്കില്‍ ഒരു ലെയര്‍ മണ്ണു മുകളില്‍ ഇടാം. പിന്നെ ഭംഗിക്ക് വേണ്ടി ജെല്ലി എത്ര വേണമെങ്കിലും മുകളില്‍ നിറക്കാം. കുഞ്ഞുങ്ങള്‍ വീട്ടിലുണ്ടെങ്കില്‍ ജെല്ലി വാരി വായിലിടാന്‍ ഇടയുണ്ട്; വിഷമോന്നുമല്ല എങ്കിലും ശ്രദ്ധിക്കണം. ചട്ടിയില്‍ നില്‍ക്കുന്ന ചെടി കഴിയുമെങ്കില്‍ പുറത്തെടുത്ത് റീപ്ലാന്‍റ് ചെയ്യുന്നതാണ് നല്ലത്. നിവൃത്തി ഇല്ലെങ്കില്‍ പഴയ ബോള്‍ പെന്‍ കൊണ്ടോ മറ്റോ ചെറിയ കുഴികള്‍ ഉണ്ടാക്കി അതില്‍ നാലോ അഞ്ചോ തരികള്‍ ഇട്ടു മണ്ണു നിറക്കണം. ഒന്നുരണ്ട് ആഴ്ച കൊണ്ട് ചെറു വേരുകള്‍ ജെല്ലികളെ കണ്ടെത്തി അതിനെ പൊതിഞ്ഞു വെള്ളം വലിച്ചെടുക്കാന്‍ തുടങ്ങും. വേഗത്തില്‍ നല്ല റിസല്‍റ്റ്‌ കിട്ടാന്‍ ചാണകം വെള്ളത്തില്‍ കലക്കി ഒരാഴ്ച്ച വച്ചിട്ട് അതിന്‍റെ തെളിയെടുത്ത് നേര്‍പ്പിച്ച് വല്ലപ്പോഴും ചെടിയുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക.

 

അല്‍പ്പം കാര്യമായി പച്ചക്കറി കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഒരു നല്ല വഴി പറയാം. ഒരു വരി സിമന്റു കട്ട കൊണ്ട് ഒരു ചെറിയ raised bed തിരിക്കുക. ഒരു 10 x 4 അടി മതിയാവും. അതില്‍ ഒരു 400 ഗ്രാം gel തരി വിതറി അഞ്ചു കിലോ ചാണകപ്പൊടി കൂടി ചേര്‍ത്താല്‍ വളരെ നല്ലത്. ഒരു അരയടി മണ്ണു മുകളില്‍ വരത്തക്ക വിധം  ചെറുതായി കിളക്കുക. ഇനി നനച്ചു കൊടുക്കുക. അടുത്ത അഞ്ചു കൊല്ലത്തേക്ക്‌ മണ്ണിളക്കാന്‍ ഒരു വിരല്‍ മാത്രം മതി. Sponge  പോലത്തെ മണ്ണു ഒരു വിരല്‍ കൊണ്ട് തടമെടുത്തു എന്തും നടാം. ചെടി വളരുന്നത്‌ കണ്ടു നിങ്ങള്‍ അതിശയിക്കും. അയലത്തുകാരു ചോദിച്ചാല്‍ ഈ സൈറ്റ് പറഞ്ഞു കൊടുക്കാന്‍ മടിക്കരുത്.

എവിടെ വാങ്ങാന്‍ കിട്ടും? എന്ത് വില വരും?

ഇവിടെ, താഴ contact details ഉണ്ട്. whatssapp അല്ലെങ്കില്‍ email അയക്കുക. സാധാരണ ചെറിയ അളവില്‍ ആരും വില്‍ക്കത്തില്ല. കാരണം , handling, ടാക്സ്, ഡെലിവറി എല്ലാം കൂട്ടി വരുമ്പോള്‍ ഒരു ബിസിനസ് എന്ന നിലക്ക് ഇതു ആകര്‍ഷകമല്ല. ഇവിടെ ഒരു sales promotion എന്ന നിലക്കാണ് ഇപ്പോള്‍ ചെയ്യുന്നത്.  ഇന്നത്തെ കസ്റ്റമേഴ്സ് കൂടുതല്‍ ഓര്‍ഡര്‍ ചെയ്യുകയും മറ്റുള്ളവരോട് റെക്കമെന്‍റ് ച്യ്യുകയും ഒക്കെ ചെയ്‌താല്‍ ക്രമേണ ഇതൊരു നല്ല ബിസിനസ്‌ ആയി വളര്‍ന്നു വരും. ഇപ്പോള്‍ 100 ഗ്രാം മുതല്‍ ഏതു അളവിലും നിങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്യാം. 100 ഗ്രാമിന്റെ വില 100  രൂപ. പിന്നെ VPP or speed ഡെലിവറി ചാര്‍ജ് 500 ഗ്രാം വരെ ഒരേ ചാര്‍ജ് 50 രൂപ. അതായത് 100 ഗ്രാമിന് 150 രൂപ ആകും; 200 ഗ്രാമിന് 250 രൂപ. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍, ഓര്‍ഡര്‍ ചെയ്യാന്‍ email അഥവാ വട്സാപ്പ് മെസ്സേജ് അയക്കുക.